Jericho Must Fall _ The Official Site Of Confraternity Of The Brown Scapular - Evangelize Through Mary To Jesus

മാലാഖമാരുടെ വണക്കമാസം

അല്ലയോ ക്രിസ്ത്യാനിയായ സഹോദരാ! നിന്റെ രക്ഷയുടെ വഴിയെ തടയുന്നതിനായി പിശാചുക്കൾ കൊണ്ടുവരുന്ന തടസ്സങ്ങളെ നീക്കുകയും, നിൻ്റെ ആത്മാവിനെ പാപത്തിൽ ഉൾപ്പെടുത്തുന്നതിനായി നരകശത്രുക്കൾ ഇടവിടാതെ നിന്നോടു ചെയ്യുന്ന അക്രമങ്ങളെ തടുക്കുകയും ചെയ്തുകൊണ്ട് ദൈവദൂതൻ ആത്മത്തിനടുത്ത തിന്മകളിൽനിന്ന് മാത്രമല്ല, ശരീരത്തിന്നടുത്ത തിന്മകളിൽ നിന്നുകൂടെയും നിന്നെ രക്ഷിക്കുന്നുണ്ടെന്നുള്ളതും നീ അറിഞ്ഞ്, മാലാഖയുടെ സഹായത്തെ അപേക്ഷിക്കുക.

NOVENA

Pinheiro

10/25/20251 min read

മാലാഖമാരുടെ വണക്കമാസം

✨ഇരുപത്തിയഞ്ചാം തീയതി✨

"അവന്‍ എന്നെ സുരക്‌ഷിതനായി നിന്റെ അടുക്കല്‍ തിരിച്ചെത്തിച്ചു; എന്റെ ഭാര്യയെ സുഖപ്പെടുത്തി; എനിക്കുവേണ്ടി പണംവാങ്ങി; നിന്നെയും സുഖപ്പെടുത്തി."

(തോബിത്‌ 12 : 3)

✨ധ്യാനം✨

അല്ലയോ ക്രിസ്ത്യാനിയായ സഹോദരാ! നിന്റെ രക്ഷയുടെ വഴിയെ തടയുന്നതിനായി പിശാചുക്കൾ കൊണ്ടുവരുന്ന തടസ്സങ്ങളെ നീക്കുകയും, നിൻ്റെ ആത്മാവിനെ പാപത്തിൽ ഉൾപ്പെടുത്തുന്നതിനായി നരകശത്രുക്കൾ ഇടവിടാതെ നിന്നോടു ചെയ്യുന്ന അക്രമങ്ങളെ തടുക്കുകയും ചെയ്തുകൊണ്ട് ദൈവദൂതൻ ആത്മത്തിനടുത്ത തിന്മകളിൽനിന്ന് മാത്രമല്ല, ശരീരത്തിന്നടുത്ത തിന്മകളിൽ നിന്നുകൂടെയും നിന്നെ രക്ഷിക്കുന്നുണ്ടെന്നുള്ളതും നീ അറിഞ്ഞ്, മാലാഖയുടെ സഹായത്തെ അപേക്ഷിക്കുക.

ചെറിയ തോബിയാസിനെ യാതൊരു അപകടവും കൂടാതെ ദൂരദേശ യാത്രയ്ക്കു കൊണ്ടുപോകുകയും സുഖമായി തിരികെ കൊണ്ടുവരികയും ചെയ്തത് ആരാണ്? ആ ബാലനെ പിടിച്ചു വിഴുങ്ങുന്നതിനായി വന്ന ആ ഭയങ്കരമത്സ്യത്തിൽനിന്നും അവനെ രക്ഷിച്ചതാരാണ്? വിശുദ്ധ പത്രോസിനെ ബന്ധിച്ചിരുന്ന തുടലുകളെ പൊട്ടിച്ച് അദ്ദേഹത്തെ കാരാഗൃഹത്തിൽ നിന്നും സ്വതന്ത്രനാക്കിയതാരാണ്? സിംഹ കുഴിയിൽ ഇട്ടിരുന്ന ദാനിയേൽ പ്രവാചകന് ഭക്ഷണം കൊടുത്ത് പരിപാലിച്ചതാരാണ്? ഇതൊക്കെയും കർത്താവിൻ്റെ മാലാഖായല്ലാതെ വേറെയാരുമല്ല.

ഹാ! നിൻ്റെ മാലാഖാ കടലിലും, കരയിലും, വീട്ടിലും, പുറത്തും, രാത്രിയും, പകലും സദാ നിനക്ക് വേണ്ട ശരീരസംബന്ധമായ നന്മകൾ കൂടെയും ചെയ്തുതരുന്നതിനായി ഉത്സാഹവും ചിന്തയുമുള്ളവനായിരിക്കുന്നു. കാവൽ മാലാഖ നിന്നെ എല്ലായ്പ്പോഴും കാത്തുകൊള്ളുന്നുണ്ട്. എല്ലാ അപകടങ്ങിളിൽ നിന്നും തിന്മകളിൽനിന്നും അവർ നിന്നെ കാത്തുരക്ഷിക്കുന്നുണ്ടെന്നുള്ളത് പറഞ്ഞറിയിക്കാൻ പ്രയാസം.

ആയതു കൊണ്ട് പ്രിയസഹോദരാ! നിൻ്റെ ജീവിതത്തിലെ കഴിഞ്ഞ കാലങ്ങളെ കുറിച്ച് നീ ഓർത്ത് നോക്കുക. ആ കാലത്തിനുള്ളിൽ നീ എത്രയൊ അപകടങ്ങളിൽക്കൂടി കടന്നു പോന്നു എന്നു ചിന്തിച്ചു നോക്കുക. പ്രത്യേകിച്ച് നിനക്ക് ശക്തിയും ദൃഢതയും ഇല്ലാതിരുന്ന നിന്റെ ഉണ്ണിപ്രായത്തെ ഒന്ന് ആലോചിച്ച് നോക്കുക. അപ്പോൾ നിനക്ക് വന്നുകൂടിയ അനവധി ആപത്തുകളിൽ നിന്നും നീ രക്ഷപെട്ടു എന്ന് കണ്ട് അതിശയിക്കുക. എന്നാൽ, അത് എങ്ങിനെയാണ് സംഭവിച്ചതെന്ന് ചിന്തിക്കേണ്ടതാണ്. അതു നിൻ്റെ എത്രയും ദയയുള്ള കാവൽമാലാഖായുടെ സഹായവും, പരിശ്രമവും കൊണ്ടാണ് സംഭവിച്ചതെന്ന് നീ വിശ്വസിക്കുക. എന്നാൽ, ഇപ്രകാരമുള്ള സഹായവും ആദരവും നിനക്ക് ലഭിച്ചിട്ടില്ലെന്നു പറയുവാൻ പാടുണ്ടോ? ഒരിക്കലുമില്ല. ആ യാത്രയിൽ നിന്നെ സഹായിച്ചതാര്? ആ വീഴ്ച‌യിൽ നിന്നെ താങ്ങിയതാര്? ആ അപകടത്തിൽ നിന്നു നിന്നെ രക്ഷിച്ചതാര്? നിന്റെ വിശ്വസ്ത കൂട്ടുകാരനായ മാലാഖായത്രെ, ശരീരത്തിന്നടുത്ത ഈ സഹായങ്ങളെല്ലാം നിനക്കു വേണ്ടി ചെയ്തത്.

അപ്പൊഴൊ, അവിടുത്തെ നേരെ എത്രയൊ നന്ദിയും സ്നേഹവും കാണിക്കാൻ നീ കടപ്പെട്ടിരിക്കുന്നു.

✨ജപം✨

എൻ്റെ പരിശുദ്ധ കാവൽ മാലാഖയെ! എന്റെ കഴിഞ്ഞ ജീവിതകാലത്തിൽ എനിക്കു നേരിട്ട അനേകം ആപത്തുകളിൽ നിന്നും ഞാൻ രക്ഷപെട്ടത് അങ്ങേ സഹായം മൂലമാണെന്ന് ഞാൻ അനുസരിച്ച് പറയുന്നു. ഇനി എനിക്ക് ശേഷിച്ചിരിക്കുന്ന കാലങ്ങളിലും അങ്ങ് ദയാപുരസ്സരം എന്നെ കാത്തുരക്ഷിക്കുകയും സ്നേഹപൂർവ്വം പരിപാലിച്ചു നടത്തുകയും ചെയ്യുമെന്ന് ഞാൻ ശരണപ്പെടുന്നു. അങ്ങേ എത്രയും അയോഗ്യദാസനായ എന്നെ ഇന്നാൾവരെയും കാത്തുപരിപാലിച്ചതിനെക്കുറിച്ച് അങ്ങേ അഭിനന്ദിക്കുകയും സ്‌തുതിക്കുകയും ചെയ്യുന്നു. എന്നാൽ, ഇതുകൊണ്ട് അങ്ങേ സ്നേഹപരിപാലനയെ നിറുത്തരുതെ. ഇഹലോകത്തിൽ എനിക്കു സഹായിയായിരിക്കുന്ന അങ്ങേയോടൊരുമിച്ച്, പരലോകത്തിലും എന്നന്നേക്കുമായ ഭാഗ്യം അനുഭവിക്കുന്നതിനായി, അനുഗ്രഹങ്ങളുടെ പിതാവായ ദൈവത്തിൽനിന്ന് എനിക്കു മനോഗുണം ലഭിച്ചുതന്നരുളേണമെ. ആമ്മേൻ.

🌹3 സ്വർഗ്ഗ. 3 നന്മ. 3 ത്രിത്വ.

കാവൽ മാലാഖമാരോടുള്ള ലുത്തിനിയ

🕎🕎🕎🕎🕎🕎🕎

✝കർത്താവേ!അനുഗ്രഹിക്കേണമേ.

✝മിശിഹായെ! അനുഗ്രഹിക്കേണമേ.

✝കർത്താവേ! അനുഗ്രഹിക്കേണമേ.

✝മിശിഹായെ! ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

✝മിശിഹായെ ! ഞങ്ങളുടെ പ്രാർത്ഥന

കൈക്കൊള്ളേണമേ

🕎സ്വർഗ്ഗസ്ഥനായ പിതാവായ ദൈവമേ, ഞങ്ങളെ അനുഗ്രഹിക്കേണമേ.

🕎ലോകരക്ഷകനായ പുത്രനായ ദൈവമേ,

🕎പരിശുദ്ധാത്മാവായ ദൈവമേ

🕎ഏകസ്വരുപമായിരിക്കുന്ന പരിശുദ്ധ ത്രിത്വമേ,

🕎മാലാഖമാരുടെ രാജ്ഞിയായ പരിശുദ്ധ മറിയമേ,

ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ

🕯വിശുദ്ധ മിഖായേലേ,

ഞങ്ങളെ സഹായിക്കേണമേ

🕯വിശുദ്ധ ഗബ്രിയേലേ,

🕯വിശുദ്ധ റപ്പായേലേ,

🕯ഞങ്ങളെ കാക്കുന്ന ശുദ്ധ മാലാഖമാരേ

🕯ഞങ്ങളെ കാക്കുന്നതിൽ എത്രയും താല്പര്യമുള്ള

ശുദ്ധ മാലാഖമാരേ

✝ഞങ്ങളെ സഹായിപ്പാൻ എന്നേരവും മഹാസൂക്ഷമുള്ള ശുദ്ധ മാലാഖമാരേ

✝വല്ലഭത്വവും മഹിമപ്രതാപങ്ങളുമുള്ള ശുദ്ധ മാലാഖമാരെ

✝ഭയമില്ലാത്ത സത്യസാക്ഷികളായ ശുദ്ധ മാലാഖമാരേ

✝ഞങ്ങൾക്കു പിരിയാത്ത തുണയായ ശുദ്ധ മാലാഖമാരേ

✝ഈ പരദേശത്തിൽ ആത്മാവിന് ആശ്വാസമായിരിക്കുന്ന ശുദ്ധ മാലാഖമാരേ

🕎 മഹാജ്ഞാനത്തോടും വിവേകത്തോടും കൂടെ ഞങ്ങളെ നടത്തുന്ന ശുദ്ധ മാലാഖമാരേ

🕎പരിശുദ്ധ വിരക്തിയുടെ സ്നേഹിതരായ ശുദ്ധ മാലാഖമാരേ

🕎ദയ നിറഞ്ഞ ഇടയനായ ശുദ്ധ മാലാഖമാരേ

🕎പരിശുദ്ധതയെ കാത്തുരക്ഷിക്കുന്ന ശുദ്ധമാലാഖമാരേ

🕎ഉത്തമ വിചാരങ്ങളെ ഞങ്ങൾക്ക് തോന്നിക്കുന്ന ശുദ്ധ മാലാഖമാരേ

🕯ഞങ്ങളുടെ ഹൃദയങ്ങളെ പ്രകാശിപ്പിക്കുന്ന ശുദ്ധ മാലാഖമാരേ

🕯ജ്ഞാനധ്യാനത്തിൽ ജ്ഞാനപ്രകാശം വീശുന്ന ശുദ്ധ മാലാഖമാരേ!

🕯കാണപ്പെടാത്തവരായിരുന്നാലും ഞങ്ങൾക്കു വഴി കാട്ടുന്നവരായ ശുദ്ധ മാലാഖമാരേ

🕯എല്ലാക്കാര്യങ്ങളേയും നല്ല ക്രമത്തോടുകൂടെ നടത്തുന്ന ശുദ്ധ മാലാഖമാരേ!

🕯ബലഹീനതയിൽ ഞങ്ങൾക്ക് ആശ്രയമായിരിക്കുന്ന

ശുദ്ധ മാലാഖമാരേ!

✝ഞങ്ങളെ പ്രതി ദൈവസന്നിധിയിൽ മുട്ടിപ്പായി അപേക്ഷിക്കുന്ന ശുദ്ധ മാലാഖമാരേ!

✝ ദൈവകൃപയുടെ സിംഹാസനത്തിൽ ഞങ്ങളുടെ ജപങ്ങളെ സമർപ്പിക്കുന്ന ശുദ്ധ മാലാഖമാരേ!

✝ഞങ്ങൾക്കു ശക്തിയുള്ള സഹായമായ ശുദ്ധ മാലാഖമാരേ

✝ഞങ്ങളുടെ ശത്രുക്കളോടുള്ള യുദ്ധത്തിൽ ഒരു നാളും തോല്ക്കാത്ത ശുദ്ധ മാലാഖമാരേ!

✝പിശാചുകൾക്ക് എതിരെ ഭയങ്കര ആയുധമായ ശുദ്ധ മാലാഖമാരേ

🕎കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കുന്ന ശുദ്ധ മാലാഖമാരേ

🕎ഇളകുന്ന സമയത്തിൽ സ്ഥിരപ്പെടുത്തുന്ന ശുദ്ധ മാലാഖമാരേ!

🕎വ്യാധിയിൽ സഹായിക്കുന്ന ശുദ്ധ മാലാഖമാരേ!

🕎പീഡയിൽ ആശ്വാസമായ ശുദ്ധ മാലാഖമാരേ

🕎മരണസമയത്തിൽ ഞങ്ങൾക്കു തുണയായ ശുദ്ധ മാലാഖമാരേ!.

🕯ആത്മീയയുദ്ധ ത്തിൽ ധൈര്യം നല്കുന്ന ശുദ്ധ മാലാഖമാരേ

🕯ജയിക്കുന്നവരെ മുടിചൂടിക്കുന്ന ശുദ്ധമാലാഖമാരേ!

🕯പരിശുദ്ധാത്മാക്കളെ കൈക്കൊള്ളുന്ന ശുദ്ധ മാലാഖാമാരേ

🕯യുദ്ധസഭയുടെ വജ്രതൂണുകളായ കാവൽമാലാഖമാരേ!

🕯ഒൻപതു വൃന്ദമായ സകല മാലാഖമാരേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ

ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കേണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ

ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ

ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദിവ്യകുഞ്ഞാടേ

ഞങ്ങളെ അനുഗ്രഹിക്കേണമേ

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

മിശിഹായേ ഞങ്ങളുടെ പ്രാർത്ഥന കൈക്കൊള്ളണമേ

മു. വിധിയുടെ ദിവസത്തിൽ ഞങ്ങൾ നിത്യനാശത്തിൽ അകപ്പെടാതിരിപ്പാൻ

സ. ഞങ്ങളെ കാക്കുന്ന ശുദ്ധമാലാഖമാരേ ആത്മീയയുദ്ധത്തിൽ ഞങ്ങളെ കാത്തരുളണമേ!

പ്രാർത്ഥിക്കാം

സർവ്വേശ്വരാ കർത്താവേ! അവർണ്ണനീയമായ

അങ്ങേ പരിപാലനയാൽ, ഞങ്ങളെ കാത്തുകൊള്ളുവാനായി അങ്ങ് പരിശുദ്ധ മാലാഖമാരെ നിശ്ചയിച്ച് യാത്രയാക്കുവാൻ തിരുമനസ്സായല്ലോ. അങ്ങയോടു പ്രാർത്ഥിക്കുന്ന ഞങ്ങൾ, എപ്പോഴും അവരുടെ ആശ്രയത്തിൽ കാക്കപ്പെടുവാനും നിത്യമായി മോക്ഷഭാഗ്യത്തിൽ അവരോടുകൂടെ ജീവിച്ചുവാഴുവാനും, ഞങ്ങളുടെ കർത്താവ് ഈശോ മിശിഹായുടെ തിരുമുഖത്തെക്കുറിച്ച് ഞങ്ങൾക്ക് അനുഗ്രഹം ചെയ്തരുളണമേ.

ആമ്മേൻ.

✨സുകൃതജപം✨

എന്റെ പ്രിയപ്പെട്ട കാവൽമാലാഖായെ! എന്റെമേൽ ദയയായിരിക്കേണമെ.

✨സൽക്രിയ✨

കാവൽമാലാഖായുടെ സ്‌തുതിക്കായി, 5 സ്വർഗ്ഗ. 5 നന്മ. 5 ത്രിത്വ. ചൊല്ലുക.